അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, September 23, 2021 9:58 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള 2021-22 വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ചു സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റ​ഗു​ല​ര്‍ കോ​ഴ്സി​ന് ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ നി​ർ​ദി​ഷ്ട അ​പേ​ക്ഷാ ഫോ​മി​ല്‍ ഒ​ക്ടോ​ബ​ര്‍ 30ന​കം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം അം​ഗ​ത്വ കാ​ര്‍​ഡ്, അം​ശാ​ദാ​യം അ​ട​യ്ക്കു​ന്ന ബു​ക്ക്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ വി​ദ്യാ​ര്‍​ഥി ഇ​പ്പോ​ള്‍ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന മേ​ല​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഫോ​ണ്‍: 0477 2241455.

മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ
മ​ത്സ​ര​വും പ്ര​ദ​ര്‍​ശ​ന​വും

ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ലി​ന്യ​ത്തി​ല്‍നി​ന്നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്നം നി​ര്‍​മി​ക്കു​ന്ന​തി​ല്‍ മ​ത്സ​ര​വും പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തു​ന്നു. 30നു ​രാ​വി​ലെ 10 മു​ത​ലാ​ണ് പ​രി​പാ​ടി. പ​ങ്കെ​ടു​ക്കു​ന്ന​തി​നു 18നും 40​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ 28ന​കം ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2253020, 9895220166, 9946559236.