ധ​ർ​ണ ന​ട​ത്തി
Friday, September 24, 2021 10:20 PM IST
ആ​ല​പ്പു​ഴ: ഭാ​ര​ത് ബ​ന്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഉ​മ്മ​ൻ ആ​ലും​മൂ​ട്ടി​ൽ, ബി​നോ​സ് ക​ണ്ണാ​ട്ട്, മാ​ത്യു സി. ​ക​ട​വ​ൻ, ജി​മ്മി വ​ർ​ഗീ​സ്, ജേ​ക്ക​ബ് സാ​ൻ​ഡ​ർ, ജോ​മോ​ൻ കോ​ട്ടു​പ്പ​ള്ളി, സ​ണ്ണി​ച്ച​ൻ പു​ത്ത​ൻ​പു​ര, സ​തീ​ഷ് കു​മാ​ർ, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ലി​ജു വ​ർ​ഗീ​സ്, ഫി​ല്ല​മ്മ ജോ​സ​ഫ്, ബാ​ബു ആ​റു​പ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്നു കേ​ര​ള സാ​ഹി​ത്യോ​ത്സ​വ്

ആ​ല​പ്പു​ഴ: എ​സ്എ​സ്എ​ഫ് കേ​ര​ള സാ​ഹി​ത്യോ​ത്സി​ന്‍റെ ഇ​രു​പ​ത്തി എ​ട്ടാ​മ​ത് എ​ഡി​ഷ​ന് ഇ​ന്നു വൈ​കുന്നേരം മൂന്നിനു ​തു​ട​ക്ക​മാ​കും. ര​ണ്ട​രല​ക്ഷം കു​ടും​ബ​ങ്ങ​ളി​ൽ ന​ട​ന്ന ഫാ​മി​ലി സാ​ഹി​ത്യോ​ത്സ​വു​ക​ൾ, 21000 ബ്ലോ​ക്ക്, 6700 യൂ​ണി​റ്റ്, 600 സെ​ക്ട​ർ, 121 ഡി​വി​ഷ​ൻ, 17 ജി​ല്ല​ക​ൾ എ​ന്നീ സാ​ഹി​ത്യോ​ത്സ​വു​ക​ളു​ടെ സ​മാ​പ​ന​മാ​ണ് കേ​ര​ള സാ​ഹി​ത്യോ​ത്സ​വ്. സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഉ​ദ്ഘാ​ട​ന സം​ഗ​മം എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹാ​മി​ലി സ​ഖാ​ഫി പാ​ലാ​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ​ദ് ദേ​വ​ർ കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ണി ലൂ​ക്കോ​സ് മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും.