പ​ട​ക്ക​പ്പ​ൽ ക​ര​മാ​ർ​ഗം ആ​ല​പ്പു​ഴ​യി​ലേ​ക്ക്
Saturday, September 25, 2021 10:52 PM IST
ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്ക​ത്തു​നി​ന്നും യു​ദ്ധ​സ​മാ​ന​മാ​യി പ​ട​ക്ക​പ്പ​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. 12 മ​ണി​ക്കൂ​ർ കൊ​ണ്ട് അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ടു. അ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള പ​ട​ക്ക​പ്പ​ലാ​ണ് വ​ലി​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ത​ണ്ണീ​ര്‍​മു​ക്ക​ത്തു​നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്കു ക​ര​മാ​ർ​ഗം യാ​ത്ര തു​ട​ങ്ങി​യ​ത്.

മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റി​യും വൈ​ദ്യു​തിലൈ​നു​ക​ള്‍ നീ​ക്കി​യും വ​ന്‍​സം​ഘം ഒ​രു​ക്കി​യ വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ക​പ്പ​ലി​ന്‍റെ ജൈ​ത്ര​യാ​ത്ര. ഭീ​മാ​കാ​ര​മാ​യ പ​ട​ക്ക​പ്പ​ല്‍ കാ​ണാ​ൻ റോ‍​ഡു​നീ​ളെ വീ​ട്ട​മ്മ​മാ​ർ അ​ട​ക്കം വ​ൻ ജ​നാ​വ​ലി​യും എത്തിയ​തോ​ടെ യാ​ത്ര രാ​ജ​കീ​യ​മാ​യി. നാ​വി​ക​സേ​ന​യു​ടെ ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്ത ഫാ​സ്റ്റ് അ​റ്റാ​ക്ക് ഇ​ന്‍​ഫാ​ക്ട്-81 ക​പ്പ​ലാ​ണ് ക​ര​മാ​ര്‍​ഗം ആ​ല​പ്പു​ഴ​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​നു ത​ണ്ണീ​ര്‍​മു​ക്ക​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ലും വ​ഹി​ച്ചു​ള്ള മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ പു​ള്ള​ര്‍ വൈ​കു​ന്നേ​രം ആ​റു പി​ന്നി​ട്ട​പ്പോ​ഴാ​ണ് വെ​ള്ളി​യാ​കു​ള​ത്തെ​ത്തി​യ​ത്.ഇ​വി​ടെ ആ​ദ്യ​ദി​ന​യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. വെ​ള്ളി​യാ​കു​ളം സ്‌​കൂ​ളി​നു സ​മീ​പ​ത്തെ യാ​ര്‍​ഡി​ലാ​ണ് പാ​ർ​ക്കു ചെ​യ്ത​ത്.

ബ​ണ്ടു​പാ​ലം ക​ട​ക്കാ​ന്‍ ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ വേ​ണ്ടി​വ​ന്നു. 96 ച​ക്ര​ങ്ങ​ളു​ള്ള മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ പുള്ള​റി​ല്‍ ക​യ​റ്റി​യ ക​പ്പ​ലി​നു വാ​ഹ​നം ഉ​ള്‍​പ്പെ​ടെ 7.40 മീ​റ്റ​ര്‍ ഉ​യ​ര​വും 5.8 മീ​റ്റ​ര്‍ വീ​തി​യു​മാ​ണി​പ്പോ​ള്‍ ഉ​ള്ള​ത്. ക്രെ​യി​ന്‍ സ​ഹാ​യ​ത്താ​ലാ​ണ് റോ​ഡി​ലേ​ക്കു​ കി​ട​ന്ന മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റി​യ​ത്. വൈ​ദ്യു​തി​ലൈ​നു​ക​ള്‍ രാ​വി​ലെ ‍ ഓ​ഫാക്കി​യി​രു​ന്നു.

മു​ള​കൊ​ണ്ട് ഉ​യ​ര്‍​ത്താ​വു​ന്ന ലൈ​നു​ക​ള്‍ അ​ങ്ങ​നെ ഉ​യ​ര്‍​ത്തി​യും മ​റ്റു​ള​ള ലൈ​നു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി​യും വ​ഴി​യൊ​രു​ക്കി. ത​ണ്ണീ​ര്‍​മു​ക്കം സെ​ക‌്ഷ​ന്‍ പ​രി​ധി​യി​ല്‍ വൈ​ദ്യു​തിബ​ന്ധം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്. വാഹനഗതാഗതവും നിയ ന്ത്രിച്ചു.