ടാ​ങ്ക​റി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ക​യ​റി ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം
Saturday, September 25, 2021 10:52 PM IST
മാ​വേ​ലി​ക്ക​ര : ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വ് മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ തോ​ന​യ്ക്കാ​ട് പൊ​റ്റ​മേ​ൽ ​വ​ട​ക്ക​തി​ൽ അ​ശോ​കന്‍റെയും ജ​യ​ശ്രീ​യു​ടെ​യും മ​ക​ൻ അ​ഭ​യ് അ​ശോ​ക് (19) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ വ​ഴു​വാ‌​ടി​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.
ടാ​ങ്ക​ർ ലോ​റി​യെ മ​റി​ക​ട​ക്ക​വേ എ​തി​രേ കാ​ർ വ​രു​ന്ന​തു ക​ണ്ടു ബ്രേ​ക്ക് ചെയ്യവേ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ഭ​യ് ര​ണ്ടാ​ഴ്ച മു​ന്പാ​ണു ലൈ​സ​ൻ​സ് എ​ടു​ത്ത​ത്. സ​ഹോ​ദ​ര​ൻ: അ​ശ്വി​ൻ അ​ശോ​ക്.