ഗ​താ​ഗ​തം ത​ട​സ​മാ​ക്കി​യു​ള്ള നി​ര്‍​മാ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കും
Saturday, September 25, 2021 10:52 PM IST
ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. മ​ങ്കൊ​മ്പി​ല്‍ മേ​ല്‍​പ്പാ​ല​ത്തി​നാ​യി ന​ട​ക്കു​ന്ന പൈ​ലിം​ഗ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ങ്ങ​ളു​ടെ ഉ​യ​ര​ക്കു​റ​വ് അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണാ​ന്‍ നി​ര്‍​ദേശി​ച്ചി​ട്ടു​ണ്ട്. ന​ടു​ക്ക് ഒ​രു ഭാ​ഗം മാ​ത്രം ഉ​യ​ര്‍​ത്തി സ​ര്‍​വീ​സ് റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി​യാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ​റ്റി​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണും. കു​ട്ട​നാ​ട്ടി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കാ​ക്കി​ക്കൊ​ണ്ടാ​ണ് എ.​സി. റോ​ഡി​ന്‍റെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ അ​ട​ക്കം നി​ര്‍​മ്മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​യു​ട​നെ കെ.​എ​സ്.​ടി.​പി. അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. യ​ഥാ​സ​മ​യം പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ​രി​ഹ​രി​ച്ചു പോ​കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ തയാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ ത​ട​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​നും ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാം ആ​ഴ്ച​യും ത​ന്‍റെ ഓ​ഫീ​സി​ല്‍ അ​വ​ലോ​ക​നം ന​ട​ക്കു​ന്നു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.