ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ളെ പി​ടി​കൂ​ടി
Saturday, September 25, 2021 10:53 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ചു സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ പ്ര​തി​യെ വ​യ​നാ​ട്ടി​ൽനി​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. വ​യ​നാ​ട് പൊ​ഴു​ത​ന അ​ച്ചൂ​രാ​ൻ​ക​ര പു​ലി​യ​തോ​ട്ട​ത്തി​ൽ നൈ​നേ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ഞ്ജി​ത്ത് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഇ​യാ​ൾ ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ ലി​ലേ​ഷ്, ജ​യേ​ഷ്, അ​നീ​സ് എ​ന്നി​വ​ർ വ​യ​നാ​ട് നിന്നാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്കു ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.