ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്കെ​തി​രേ പ​രാ​തി
Saturday, September 25, 2021 10:55 PM IST
ചേ​ര്‍​ത്ത​ല: സി​പി​എം ക​ട​ക്ക​ര​പ്പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്കെ​തി​രേ പ​രാ​തി. ഏ​രി​യാ നേ​തൃ​ത്വം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഔ​ദ്യോ​ഗി​ക ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്കു സ​മാ​ന്ത​ര​മാ​യി ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തെ​ന്ന​തി​നാ​ല്‍ നേ​തൃ​ത്വം വി​ഷ​യം ഗൗ​ര​വ​മാ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രുവ​ര്‍​ഷം മു​മ്പാണ് പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രേ ഏ​രി​യാ ക​മ്മി​റ്റി ഇ​ട​പെ​ട്ട് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​ട​ക്ക​ര​പ്പ​ള്ളി​യി​ല്‍ ഇ​തു​വ​രെ ര​ണ്ടു ബ്രാ​ഞ്ചു സ​മ്മേ​ള​ന​ങ്ങ​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ശ​ക്ത​മാ​യ ചേ​രി​തി​രി​വു​ക​ളു​ള്ള മേ​ഖ​ല​യി​ല്‍ സ​മാ​ന്ത​ര പ്ര​വ​ര്‍​ത്ത​നം വി​ഭാ​ഗീ​യ​ത​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍. അ​തേ​സ​മ​യം പാ​ര്‍​ട്ടി​യി​ല്‍ സ​മാ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ വി​ഷ​യ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് ലോ​ക്ക​ല്‍ ക​മ്മ​ിറ്റി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.