പ​ട്ടി​ക​ജാ​തി വ​നി​ത​ക​ള്‍​ക്ക് ഓ​ട്ടോ​റി​ക്ഷ ന​ല്‍​കു​ന്ന പ​ദ്ധ​തി മു​തു​കു​ള​ത്ത്
Saturday, September 25, 2021 10:55 PM IST
ആ​ല​പ്പു​ഴ: നി​ര്‍​ധ​ന​രാ​യ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ള്‍​ക്ക് ഓ​ട്ടോ​റി​ക്ഷ ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്ക് മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ചു.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ത​ങ്ക​മ​ണി​ക്ക് ഓ​ട്ടോ ന​ല്‍​കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബു​ജാ​ക്ഷി ടീ​ച്ച​ര്‍ നി​ര്‍​വ​ഹി​ച്ചു.
നി​ര്‍​ധ​ന​രും തൊ​ഴി​ല്‍​ര​ഹി​ത​രു​മാ​യ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ള്‍​ക്ക് സ​ഹാ​യ​മേ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021- 22 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2.50 ല​ക്ഷം രൂ​പ വി​ല​യു​ള്ള ഓ​ട്ടോ​റി​ക്ഷ​യ്ക്ക് 70,000 രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ബ്സി​ഡി​യും 25,000 രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വു​മാ​ണ്.
ബാ​ക്കി തു​ക ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ​യും ല​ഭ്യ​മാ​ക്കും. ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ട​യ്ക്കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലാ​ത്ത ത​ങ്ക​മ​ണി​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് പ​ണം സ്വ​രൂ​പി​ച്ചു ന​ല്‍​കി​യ​ത്.
യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എം. ​ജ​നു​ഷ, ഓ​ച്ചി​റ ച​ന്ദ്ര​ന്‍, യു. ​അ​നു​ഷ്യ, എം. ​ശി​വ​പ്ര​സാ​ദ്, മ​ണി വി​ശ്വ​നാ​ഥ്, ഗീ​ത ശ്രീ​ജി, ബി​ന്ദു സു​ഭാ​ഷ്, ഡോ. ​പി.​വി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.