കു​ഴി​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യി ദേ​ശീ​യ​പാ​ത
Saturday, September 25, 2021 10:55 PM IST
അ​ന്പ​ല​പ്പു​ഴ: ഓ​രോ മ​ഴ​യ്ക്കുശേ​ഷം ഓ​രോ പു​തി​യ കു​ഴി​യെ​ന്ന രീ​തി​യി​ൽ ദേ​ശീ​യപാ​ത ത​ക​രു​ന്നു. ജി​ല്ല​യി​ൽ ചേ​ർ​ത്ത​ല മു​ത​ൽ കാ​യം​കു​ളം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ആ​ഴ​മേ​റി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മീ​റ്റ​റു​ക​ൾ നീ​ള​മു​ള്ള വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് മൂ​ലം ദേ​ശീ​യപാ​ത​യി​ൽ ദി​വ​സ​വും ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തും.
ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് വ​ണ്ടാ​നം, നീ​ർ​ക്കു​ന്നം, അ​ന്പ​ല​പ്പു​ഴ ക​രൂ​ർ എ​ന്നീ പ്ര​ദേ​ഗ​ങ്ങ​ളി​ലാ​ണ്. മ​ഴ ക​ന​ത്ത​തോ​ടെ ഓ​രോദി​വ​സം ക​ഴി​യും തോ​റും റോ​ഡി​ൽ കു​ഴി​ക​ൾ വ​ലു​താ​കു​ക​യാ​ണ്. വ​ലി​യ കു​ഴി​ക​ൾ ക​ണ്ട് വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്നു വെ​ട്ടി​ക്കു​ന്ന​തും ബ്രേ​ക്കി​ടു​ന്ന​തു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കു​ഴി​ക​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കു ത​ക​രാ​റു സം​ഭ​വി​ക്കു​ന്ന​തും നി​ത്യസം​ഭ​വ​മാ​ണ്. റോ​ഡ് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​തി​ലും നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.