വ​നി​താ​ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, September 26, 2021 9:10 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​ഞ്ഞി​മേ​ൽ പി​ണ​റാ​യ​ത്ത് കാ​ർ​ത്തി​കേ​യ​നെ (44) ആ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽനി​ന്നു റ​ഫ​ർ ചെ​യ്തു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ച ഇ​ല​ഞ്ഞി​മേ​ൽ സ്വ​ദേ​ശി​നി​ക്കു ഫി​സി​ഷ്യ​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​യ​തി​നാ​ൽ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​ക​ണ​മെ​ന്നു വ​നി​ത ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ രോ​ഗി​ക്കൊ​പ്പ​മെ​ത്തി​യ​വ​ർ വ​നി​താ ഡോ​ക്ട​റോ​ടു ത​ർ​ക്കി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തെ​ന്നു കാ​ണി​ച്ചു ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ​ൻ അ​വ​ധി​യി​ലാ​യ​തി​നാ​ലാ​ണു വ​യോ​ധി​ക​യെ സ​മീ​പ​ത്തെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത്. രോ​ഗി​ക്ക് ഒ​പ്പ​മെ​ത്തി​യ​വ​ർ മ​റ്റു​ള്ള രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തു ത​ട​സ​പ്പെ​ടു​ത്തു​ക​യും വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​യോ​ധി​ക​യെ അ​ഡ്മി​റ്റ് ചെ​യ്യി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.