കൂ​ണ്‍കൃ​ഷി​യു​ടെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​നെ​തി​രേ പ​രാ​തി
Sunday, September 26, 2021 9:11 PM IST
ചെ​ങ്ങ​ന്നൂ​ര്‍: കൂ​ണ്‍ കൃ​ഷി​യു​ടെ പേ​രി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി വ​ന്‍​തു​ക ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ചെ​ങ്ങ​ന്നൂ​രി​ലെ മ​ഷ്രൂം റി​സേ​ര്‍​ച്ച് ആ​ന്‍​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (എം ​ആ​ർ​ഡി ഒ) ​എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​ർ​മാ​ൻ ബി​നു എ​ൻ. ദാ​സി​നെ​തി​രെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ പ​രാ​തി ന​ല്‍​കി. കൃ​ഷി വ​കു​പ്പി​ന്‍റെ വാ​ഹ​ന​വും ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 25 പേ​രു വീ​തം അ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ​ക്ക് അ​വ​ർ നി​ശ്ച​യി​ക്കു​ന്ന സ്ഥ​ല​ത്ത് എം​ആ​ർ​ഡി​ഒ പ​രി​ശീ​ല​ന​വും ,വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​മെ​ന്നും ശാ​സ്ത്രീ​യ കൃ​ഷി പ​രി​ശീ​ല​ന​ത്തി​നു പു​റ​മെ ഷെ​ഡ് നി​ർ​മ്മാ​ണം, ത​ടം, രോ​ഗ കീ​ട​നി​യ​ന്ത്ര​ണം, എ​ന്നി​വ​യ​ട​ക്കം വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും വ​രെ​യു​ള്ള വ​ൻ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ഒ​രു വി​ള​വെ​ടു​പ്പി​ൽ 40000 രൂ​പ വ​രെ ലാ​ഭം ല​ഭി​ക്കു​മെ​ന്നും ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ടം വാ​ങ്ങി​യും പ​ണ​യം വ​ച്ചു​മാ​ണ് ക​ർ​ഷ​ക​ർ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ൽ​കി​യ​ത്. ഇ​തി​നാ​യി ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ നി​ന്നും മു​ദ്ര ലോ​ൺ വ​രെ അ​നു​വ​ദി​പ്പി​ച്ചു.
ആ​ല​പ്പു​ഴ, തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും, ആ​റ​ന്മു​ള കോ​ത​മം​ഗ​ലം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​ക​ളും ,ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തി​ലും ക​ണ്ണൂ​ർ കൂ​ത്ത്പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ ബി​നു എ​ൻ. ദാ​സി​നെ​തി​രെ കേ​സു​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.