ചെ​ങ്ങ​ന്നൂ​ർ ക്ഷേത്രത്തിൽ ആ​റാ​ട്ട് നാ​ളെ
Sunday, September 26, 2021 9:13 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ചെ​ങ്ങ​ന്നൂ​ര്‍ ദേ​വി തൃ​പ്പൂ​ത്താ​യി. ആ​റാ​ട്ട് നാ​ളെ രാ​വി​ലെ പ​മ്പാ​ന​ദി​യി​ലെ മി​ത്ര​പ്പു​ഴ ക​ട​വി​ല്‍ ന​ട​ക്കും. മ​ല​യാ​ള​വ​ര്‍​ഷ​ത്തി​ലെ ര​ണ്ടാ​മ​ത്തെ തൃ​പ്പൂ​ത്താ​ണി​ത്. ച​ട​ങ്ങു​ക​ൾ​ക്കു താ​ഴ്മ​ൺ ത​ന്ത്രി​ക​ൾ ക​ണ്ട്ഠ​ര​ര് മോ​ഹ​ന​ര് , ക​ണ്ഠ​ര​ര് മ​ഹേ​ഷ്‌ മോ​ഹ​ന​ര് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന എ​ഴു​ന്നെ​ള്ളി​പ്പ് ഉ​ണ്ടാ​കി​ല്ല. ആ​റാ​ട്ട് ക​ട​വി​ലേ​യും, ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ് ക​ട​ന്നു വ​രു​ന്ന വ​ഴി​ക​ളി​ലെ​യും കി​ഴ​ക്കേ ആ​ന​ക്കൊ​ട്ടി​ലി​ലെ​യും നി​റ​പ​റ, താ​ല​പ്പൊ​ലി വ​ഴി​പാ​ടു​ക​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​ന്ന​ദാ​നം, ല​ഘു​ഭ​ക്ഷ​ണ വി​ത​ര​ണം, ശു​ദ്ധ​ജ​ല വി​ത​ര​ണം എ​ന്നി​വ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ആ​റാ​ട്ടു ഘോ​ഷ​യാ​ത്ര മ​തി​ല​ക​ത്ത് പ്ര​വേ​ശി​ക്കു​മ്പോ​ൾ
പ​രി​വാ​ര​സ​മേ​ത​നാ​യി എ​ഴു​ന്ന​ള്ളി​യ ശ്രീ​പ​ര​മേ​ശ്വ​ര​ന്‍ ദേ​വി​യെ സ്വീ​ക​രി​ക്കും. ക്ഷേ​ത്ര​ത്തി​നു ചു​റ്റും മൂ​ന്നു​പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍​ക്കു​ശേ​ഷം ശ്രീ​കോ​വി​ലി​ലേ​ക്കു ആ​ന​യി​ക്കും. തു​ട​ര്‍​ന്ന് ഇ​രു​ന​ട​ക​ളി​ലും ക​ള​ഭാ​ഭി​ഷേ​ക​വും വി​ശേ​ഷാ​ല്‍​പൂ​ജ​ക​ളും ന​ട​ക്കും.
ആ​റാ​ട്ടു​ദി​വ​സം മു​ത​ല്‍ 12 ദി​വ​സ​ത്തേ​ക്കു ക്ഷേ​ത്ര​ത്തി​ലെ വി​ശേ​ഷാ​ല്‍ വ​ഴി​പാ​ടാ​യ ഹ​രി​ദ്ര​പു​ഷ്പാ​ഞ്ജ​ലി ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ആ​ഫീ​സ​ർ വി.​ജി. പ്ര​കാ​ശ് അ​റി​യി​ച്ചു.