ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, September 27, 2021 10:16 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം സം​സ്കാ​ര​വേ​ദി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
കൊ​ല്ലം അ​ഞ്ച​ൽ സെ​ന്‍റ് ജോ​ർ​ജ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ കീ​ർ​ത്ത​ന ഒ​ന്നാം സ്ഥാ​ന​വും, കൊ​ല്ലം പൂ​വ​ത്തൂ​ർ ഡി​വി​എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ​ഞ്ജ​ന സു​ശാ​ന്ത് ര​ണ്ടാം സ്ഥാ​ന​വും ചേ​ർ​ത്ത​ല സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ അ​മ​ൽ ടി. ​ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ർ​ദ​ന​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ദ്വൈ​ത് എം. ​പ്ര​ശാ​ന്ത് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ക​ൺ​വീ​ന​ർ അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.