അ​നു​മോ​ദി​ച്ചു
Monday, September 27, 2021 10:16 PM IST
മാ​ന്നാ​ർ: കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​യ​വ ദാ​താ​ക്ക​ളെ​യും റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. സൃ​ഹൃ​ത്തി​ന് ക​ര​ൾ ദാ​നം ചെ​യ്ത ആ​ർ. അ​ജേ​ഷ് മാ​ഞ്ഞു​വി​ള​യി​ൽ, മാ​താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും ക​ണ്ണും ദാ​നം ചെ​യ്ത പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി സ്പി​ൻ ടെ​ക്ക്, കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ജ​ന​റ​ൽ മെ​ഡി​സി​ന്ന​ൽ എം​ഡി​ക്കു ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ എ​സ്. ഗാ​യ​ത്രി, ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും മാ​രി​ടെം ലോ​യി​ൽ എ​ൽ​എ​ൽ​എ​മ്മി​ന് ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ മാ​ലി​നി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.
മാ​ന്നാ​ർ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സാ​ബു സു​ഗ​ത​ൻ അ​വ​യ​വ​ദാ​ന സ​ന്ദേ​ശം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി.​കെ. പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വ​ത്സ​ലാ ബാ​ല​കൃ​ഷ്ണ​ൻ. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷാ​ജ് ലാ​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​ൽ.​പി. സ​ത്യ​പ്ര​കാ​ശ്, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, അ​ശ്വ​നി സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.