കൈ​തോ​ല​യും ഉ​ത്പ​ന്ന​ങ്ങ​ളും വി​സ്മൃ​തി​യി​ലേ​ക്ക്
Monday, September 27, 2021 10:16 PM IST
മാ​ന്നാ​ർ: കൈ​തോ​ല​യും, ഉ​ത്പ​ന്ന​ങ്ങ​ളും വി​സ്മൃ​തി​യി​ലേ​ക്ക്. ആ​റ്റു​തീ​ര​ങ്ങ​ളി​ലും, തോ​ടു​ക​ളു​ടെ ഓ​ര​ത്തും ച​തു​പ്പു​നി​ല​ങ്ങ​ളു​ടെ വ​ക്കി​ലും മാ​ത്രം ക​ണ്ടു വ​ന്നി​രു​ന്ന കൈ​തോ​ല ചെ​ടി​ക​ളും ഓ​ർ​മ​യാ​കു​ന്ന​തോ​ടെ ഇ​തു​കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും കാ​ണാ​ൻ കി​ട്ടാ​താ​യി. മു​ന്പ് കൈ​ത​ക്കാ​ടു​ക​ളി​ൽ കൈ​ത​ക​ൾ പൂ​ത്തു​ല​ഞ്ഞ് സു​ഗ​ന്ധം പ​ര​ത്തു​മാ​യി​രു​ന്നു. കൈ​ത​യു​ടെ ആ​ൺ​പൂ​ക്ക​ൾ​ക്ക് സ്വ​ർ​ണ മ​ഞ്ഞ നി​റ​വും, ന​ല്ല വാ​സ​ന​യു​മാ​ണ്.

കൈ​തോ​ല​യു​ടെ ഓ​ല​ക​ൾ ഉ​ണ​ക്കി​യെ​ടു​ത്തു നി​ർ​മി​ച്ചി​രു​ന്ന പാ​യ​ക​ൾ​ക്ക് ന​ല്ല ഡി​മാ​ൻ​ഡാ​യി​രു​ന്നു. നാ​ട്ടി​ൽ പു​റ​ങ്ങ​ളി​ലെ അ​ന്തി​ച്ച​ന്ത​ക​ളി​ൽ കൈ​തോ​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​യ ത​ഴ​പ്പാ​യ്, ചി​ക്കു​പാ​യ്, മെ​ത്ത​പാ​യ്, വ​ട്ടി, വി​ത​വ​ട്ടി എ​ന്നി​വ അ​ടു​ത്ത കാ​ലം വ​രെ സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്നു.

കൈ​തോ​ല ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്ന​ത് ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ക്കാ​രാ​യി​രു​ന്നു. ജീ​വി​ത ചി​ല​വു​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ഇ​വ വി​റ്റു കി​ട്ടു​ന്ന പ​ണം ജി​വി​ത ചെ​ല​വി​നു തി​ക​യാ​തെ വ​ന്ന​തു ഇ​വ​ർ ഈ ​കു​ല​ത്തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

പു​തി​യ ത​ല​മു​റ​യ്ക്കു വി​മു​ഖ​ത​യും കൈ​തോ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ചു. കൈ​ത​ച്ചെ​ടി​യു​ടെ ഉ​ല്പ​ന്ന​ങ്ങ​ളാ​യ പാ​യ്, കു​ട്ട, വ​ട്ടി, കൂ​ട, തൊ​പ്പി എ​ന്നി​വ​യും ഇ​ന്നു കി​ട്ടാ​ക്ക​നി​യാ​ന്ന്.

നാ​ടു നീ​ങ്ങു​ന്ന കൈ​തോ​ല ഉ​ല്പ​ന്ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്ത് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും, സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ത​ല​മു​റ​യെ ഈ ​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.