ശൗ​ചാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​ന് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ പു​തു​ജീ​വ​ൻ
Monday, September 27, 2021 10:19 PM IST
ചേ​ർ​ത്ത​ല: ശൗ​ചാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​ന് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ പു​തു ജീ​വ​നേ​കി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 31-ാം വാ​ർ​ഡ് മ​രോ​ട്ടി​യ്ക്ക​ൽ ശ്യാ​മി(33)​നാ​ണ് എ​ഴു​ന്നേ​ല്‍​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ഒ​രാ​ഴ്ച​യോ​ളം ശൗ​ചാ​ല​യ​ത്തി​ൽ കി​ട​ന്ന​ത്. അ​മ്മ​യും, സ​ഹോ​ദ​രി​യു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന ശ്യാം ​സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് വേ​ണ്ടി വീ​ടു​വി​റ്റു. തു​ട​ർ​ന്ന് വാ​ട​ക​യ്ക്ക് അ​മ്മ​യോ​ടൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലാ​തെ വ​ന്ന​തോ​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ട​യി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്ന ശ്യാ​മി​ന് എ​റ​ണാ​കു​ള​ത്ത് വ​ച്ചു​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ലൊ​ടി​യു​ക​യും, വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ടാ​വു​ക​യും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ശ്യാ​മി​നെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. സം​സാ​രി​ക്കാ​ൻ മാ​ത്രം ക​ഴി​യു​മാ​യി​രു​ന്ന ശ്യാം ​പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് ശൗ​ചാ​ല​യ​ത്തി​ൽ ത​ന്നെ കി​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളും, അ​യ​ൽ വാ​സി​ക​ളു​മാ​ണ് ഭ​ക്ഷ​ണ​മെ​ത്തി​ച്ചി​രു​ന്ന​ത്.
സി​പി​ഐ ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ. റി​യാ​സാ​ണ് സം​ഭ​വം മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഓ​ർ​ഫ​ണേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗം ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജി​നെ ബ​ന്ധ​പെ​ടു​ക​യും തു​ട​ർ​ന്ന് ഗാ​ന്ധി​ഭ​വ​ൻ അ​ധി​കൃ​ത​രാ​യി ബ​ന്ധ​പ്പെ​ട്ടു.
മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലേ​യ്ക്കു ആം​ബു​ല​ൻ​സി​ൽ ശ്യാ​മി​നെ കൊ​ണ്ടു​പോ​യി. ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹ വീ​ട് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​മീ​ർ, റാ​ഫി​ഡ് റ​സ്ക്യൂ​ടീം ലീ​ഡ​ർ ഷം​നാ​ദ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​സി സി​ദ്ധാ​ർ​ത്ഥ​ൻ, റോ​യി ജെ ​മാ​ട​വ​ന, കെ.​വി. മു​ര​ളി, പ്രി​ൻ​സ് വ​ർ​ഗി​സ്, ശ്രീ​ജി​ത് ര​മേ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.