ഓ​പ്പ​റേ​ഷ​ൻ പി-​ഹ​ണ്ട്: മൂ​ന്നു​ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Monday, September 27, 2021 10:19 PM IST
ആ​ല​പ്പു​ഴ: കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ തെര​യു​ന്ന​വ​രെ​യും കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​രെയും ക​ണ്ടെ​ത്താ​നാ​യി ജി​ല്ലാ പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ പി-​ഹ​ണ്ട് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ജി​ല്ല​യി​ൽ മൂ​ന്നു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ല​യി​ൽ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് 35 സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 7.30 മു​ത​ലാ​യി​രു​ന്നു റെ​യ്ഡ്. മൊ​ബൈ​ൽ​ഫോ​ൺ, ഹാ​ർ​ഡ് ഡി​സ്ക്, ലാ​പ്ടോ​പ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ൾ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യി​ൽ​പ​ല​തി​ലും അ​ഞ്ച് വ​യ​സി​നും 16 വ​യ​സി​നും ഇ​ട​യി​ലു​ള്ള ത​ദ്ദേ​ശീ​യ​രാ​യ കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​ശ​യി​ക്കു​ന്നു. ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു ശ​രി​യാ​ണ​ന്ന് തെ​ളി​ഞ്ഞാ​ൽ ഇ​വ​ർ​ക്കെ​തി​രേ മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 16 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.
ഗൂ​ഗി​ൾ ക്രോം ​ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്രൗ​സ​റു​ക​ളി​ലൂ​ടെ​യും വാ​ട്സാ​പ്പ്, ഫെ​യ്‌​സ്ബു​ക്ക്, ട്വി​റ്റ​ർ, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​വ​രു​ടെ​യും പ​ങ്കു​വയ്ക്കു​ന്ന​വ​രു​ടെ​യും ഫോ​ണു​ക​ൾ സൈ​ബ​ർ​സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​വ​രെ കൈ​യോ​ടെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ.​ടി.​നി​യ​മം 67 ബി ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കേ​സു​ക​ളി​ലാ​ണ് ഫോ​ണു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ടി​ച്ചെ​ടു​ത്ത​ത്. സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഐ​എ​സ്എ​ച്ച്ഒ എം.​കെ. രാ​ജേ​ഷ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.