സ​ർ​വ ധ​ർ​മ സ​ദ്ഭാ​വ​നാ യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം
Tuesday, October 12, 2021 10:22 PM IST
പു​ന്ന​മൂ​ട്: മ​ത​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി കാ​സ​ർ​ഗോഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ പ​ര്യ​ട​നം ന​ട​ത്തു​ന്ന സ​ർ​വ ധ​ർ​മ സ​ദ്ഭാ​വ​നാ കേ​ര​ള യാ​ത്ര​യ്ക്ക് മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് അ​മ​ല​ഗി​രി ബി​ഷ​പ് ഹൗ​സി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ധ​ർ​മ​രാ​ജ്യ​വേ​ദി സ്ഥാ​പ​ക​ൻ ആ​ചാ​ര്യ ശ്രീ ​ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ഡോ. ​കാ​സി​മു​ൽ കാ​സി​മി, ഫാ. ​ജോ​ൺ പു​തു​വ എ​ന്നി​വ​രാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്.
അ​മ​ല​ഗി​രി ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
മ​ത സൗ​ഹാ​ർ​ദ​വും സ​മു​ദാ​യ മൈ​ത്രി​യും മാ​ന​വി​ക​ത​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ബാ​ധ്യ​ത​യാ​ണെന്ന് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പറഞ്ഞു. ജാ​തിമ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി മാ​ന​വിക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് സ​മൂ​ഹം ശ്ര​മി​ക്കേ​ണ്ട​ത്.
മ​ത​സൗ​ഹാ​ർ​ദം പ്ര​തി​സ​ന്ധി​ക​ളാ​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​നകാ​ല​ഘ​ട്ട​ത്തി​ൽ സ​ദ്ഭാ​വ​നാ കേ​ര​ള യാ​ത്ര സ​മ​ഭാ​വ​ന​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും വ​ലി​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​വേ​ലി​ക്ക​ര ടൗ​ൺ ജു​മാ​മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ൽ വാ​ഹി​ദ്അ​ൽ ഖാ​സി​മി, ഫാ. ​മ​ത്താ​യി വി​ള​നി​ലം, ചു​ന​ക്ക​ര ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ, അ​ഡ്വ. ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, തോ​മ​സ് ഡാ​നി​യേ​ൽ, നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, സ​ജി ജോ​ൺ പാ​യി​ക്കാ​ട്ടേ​ത്ത്, പു​ത്ത​ൻ​വീ​ട്ടി​ൽ യൂ​ഹാ​നോ​ൻ റ​മ്പാ​ൻ, ജോ​ർ​ജ് ച​രു​വി​ള കോ​ർ​ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ചെ​റി​യാ​ൻ മാ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യാ​ത്ര 14 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.