ജി​ല്ല​യി​ല്‍ 425 പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, October 12, 2021 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 425 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 415 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 8 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 8.85 ശ​ത​മാ​ന​മാ​ണ്. 370 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4655 പേ​ര്‍ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.

സെ​മി​നാ​റും സ്വീ​ക​ര​ണ​വും

അ​മ്പ​ല​പ്പു​ഴ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​സൗ​ഹൃ​ദ കേ​ര​ളം സെ​മി​നാ​റും എ​ച്ച്. സ​ലാം എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ പി​.കെ. മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ എ​ച്ച്.​ സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​മ​ത്ത സ​മാ​ന​മാ​യ പെ​ൺ​ജീ​വി​ത​ത്തി​ൽനി​ന്ന് സ്ത്രീ​ക​ൾ അ​ധി​കാ​രപ​ദ​വി​യി​ലെ​ത്തി​യ​ത് സ​മ​ര​ങ്ങ​ളു​ടെ​യും ചെ​റു​ത്തു നി​ൽ​പ്പി​ന്‍റെ​യും ഭാ​ഗ​മാ​ണെ​ന്ന് എ​ച്ച്.​സ​ലാം പ​റ​ഞ്ഞു. അ​ലി​യാ​ർ. എം ​മാ​ക്കി​യി​ൽ, ഡോ. ​ബി​ച്ചു എ​ക്സ്. മ​ല​യി​ൽ, അ​ഡ്വ. ഷീ​ബാ രാ​കേ​ഷ്, വി.എ​സ്. മാ​യാ​ദേ​വി, കൈ​ന​ക​രി സു​രേ​ന്ദ്ര​ൻ, ബി. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.