മൊ​ബൈ​ൽഫോ​ൺ ക​ട​യി​ൽ മോ​ഷ​ണം
Tuesday, October 12, 2021 10:24 PM IST
അ​മ്പ​ല​പ്പു​ഴ: മൊ​ബൈ​ൽഫോ​ൺ ക​ട​യി​ൽ മോ​ഷ​ണം. കാ​ക്കാ​ഴം ഗ​വ. ഹൈ​സ്കൂ​ളി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ണ്ടാ​നം വൃ​ക്ഷ വി​ലാ​സം തോ​പ്പി​ൽ അ​ര​വി​ന്ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​ൽ കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഫോ​ണു​ക​ൾ, സി​സി കാ​മ​റ, ഹാ​ർ​ഡ് ഡി​സ്ക്, മോ​ണി​റ്റ​ർ, ഹെ​ഡ് സെ​റ്റു​ക​ൾ എ​ന്നി​വ ന​ഷ്ട​മാ​യി. എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ഓ​ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ക​ട​യ്ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. രാ​വി​ലെ ഉ​ട​മ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റോഡിൽ ഉ​പേ​ക്ഷി​ച്ച
നി​ല​യി​ൽ ബൈ​ക്ക്

അ​മ്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന് കി​ഴ​ക്ക് അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ന​രി​കി​ലാ​ണ് കെ​എ​ൽ-29 എ​ഫ് 1219 ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രി​ലു​ള്ള ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ര​ണ്ടാ​ഴ്ച​യാ​യി ബൈ​ക്ക് റോ​ഡ​രി​കി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​മി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സെ​ത്തി ബൈ​ക്കി​ന്‍റെ ന​മ്പ​ർ എ​ഴു​തി​ക്കൊ​ണ്ടുപോ​യെ​ങ്കി​ലും ബൈ​ക്ക് റോ​ഡ​രി​കി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​ണ്.