നാ​ക്ക​ട ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന്
Tuesday, October 12, 2021 10:24 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് നാ​ക്ക​ട ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് വ​ള​രെ​യ​ധി​കം വാ​ണി​ജ്യ പ്രാ​ധാ​ന്യമു​ണ്ടാ​യി​രു​ന്ന ഒ​രു പ്ര​ദേ​ശ​മാ​യി​രു​ന്നു നാ​ക്ക​ട ക​ട​വ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​രു​മ​ല, വ​ള​ഞ്ഞ​വ​ട്ടം കരകളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളോ​ളം സ​ർ​ക്കാ​ർ വ​ക ക​ട​ത്തു​വ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തു നി​ർ​ത്ത​ലാ​ക്കി.

താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ലും മൂ​ന്നു ഭാ​ഗ​വും ന​ദി​യാ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ലും ഇ​വി​ടെ വേ​ഗം വെ​ള്ളം ക​യ​റു​ന്നു. വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്ത് ഇ​വി​ടെനി​ന്ന് ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ പ​രു​മ​ല​യി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ല​ധി​കം ശ​ക്ത​മാ​യ ഒ​ഴു​ക്കി​ലൂ​ടെ നീ​ന്തി ഇ​ല്ലി​മ​ല പാ​ലം വ​ഴി​യേ സാ​ധി​ക്കു​ക​യു​ള്ളൂ. നാ​ക്ക​ട ക​ട​വി​ൽ പാ​ലം നി​ർ​മി​ച്ചാ​ൽ ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്ത് സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് വ​ള​രെ വേ​ഗം എ​ത്താ​നാ​വും. ഇ​വി​ടെ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ആ​ർ കെ ​വി -നാ​ക്ക​ട, ഇ​ല്ലി​മ​ല-​നാ​ക്ക​ട വ​ഴി പ​രു​മ​ല​യി​ൽ എ​ത്തി ഉ​പ​ദേ​ശി ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ലം വ​ഴി തി​രു​വ​ല്ല​യി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.

നാ​ക്ക​ട ക​ട​വി​ൽ പാ​ലം പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​വാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ തീ​രു​മാ​നി​ച്ചു.