ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക തി​രു​നാ​ൾ: സാ​ന്താ​മേ​ശ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, October 13, 2021 10:18 PM IST
മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തിരുനാളിന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഇ​ല​ക്തോ​ര​ൻ​മാ​രു​ടെ സ​മ്മേ​ള​ന​മാ​യ സാ​ന്താ​മേ​ശ ഇ​ന്നു ന​ട​ക്കും. 12നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ടു​ത്ത പ്ര​സു​ദേ​ന്തി​യെ കൂ​ടാ​തെ മ​റ്റു സ്ഥാ​ന​ക്കാ​രെയും തെ​ര​ഞ്ഞെ​ടു​ക്കും.
ഇ​തി​നു മു​ന്നോ​ടി​യാ​യി 11ന് ​ഇ​ല​ക്തോ​ര​ൻ​മാ​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​കു​മെ​ന്നു റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇന്നും നാളെയും രാ​വി​ലെ അ​ഞ്ചി​നും ആ​റി​നും ഏ​ഴി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ഇന്നു 11നു ഇലക്തോരൻമാർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന. വൈകുന്നേരം 4.45ന് ദ​ർ​ശ​ന​സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യുമുള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​നയും പ്ര​സം​ഗവും. നാ​ളെ വൈ​കു​ന്നേ​രം 6.30നു ​പു​തി​യ പ്ര​സു​ദേ​ന്തി​യെയും സ്ഥാ​ന​ക്കാ​രെ​യും വാ​ഴി​ക്കും. നാളെ വൈകുന്നേരം മൂന്നിനും വിശുദ്ധ കുർബാനയുണ്ടാകും. 4.45ന് ആഘോഷ മായ വിശുദ്ധ കുർബാനയിൽ മാർ കൂറിലോസ് മെത്രാപ്പോലീത്ത സംബന്ധിക്കും.