തോ​ട്ട​പ്പ​ള്ളിയിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​പു​ല​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ം: മ​ന്ത്രി
Wednesday, October 13, 2021 10:18 PM IST
അന്പലപ്പു​ഴ: ജി​ല്ല​യി​ൽ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.
കൂ​ടു​ത​ൽ തീ​ര ദൈ​ർ​ഘ്യ​മു​ള്ള ആ​ല​പ്പു​ഴ​യി​ൽ ജോ​ലി​ക്കി​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ൽ കൊ​ച്ചി​യി​ൽ നി​ന്നോ കൊ​ല്ല​ത്തു നി​ന്നോ ഉ​ള്ള റെ​സ്ക്യൂ ടീം ​എ​ത്തി വേ​ണം ര​ക്ഷാ​പ്ര​വ​ത്ത​നം ന​ട​ത്തേ​ണ്ട​തെ​ന്നും, ഇ​തി​നു ര​ണ്ട​ര മ​ണി​ക്കൂ​ർ വ​രെ താ​മ​സം നേ​രി​ടു​ന്നു​ണ്ടെന്നു​മു​ള്ള എ​ച്ച്. സ​ലാം എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മ​ത്സ്യ​ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ത്തൊഴിലാളി സു​ര​ക്ഷാ സ്ക്വാ​ഡ് കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​മെ​ന്നും ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
നി​ല​വി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​സ്ക്യൂ സം​വി​ധാ​ന​മു​ള്ള​ത്. മ​ധ്യ​ഭാ​ഗം എ​ന്ന നി​ല​യി​ൽ ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ വി​പു​ലീ​ക​രി​ച്ച് അ​വി​ടെ മു​ഴു​വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി​യ റെ​സ്ക്യൂ ടീം ​ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.
നി​ല​വി​ൽ ക​ട​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ഴി​ഞ്ഞം, ബേ​പ്പൂ​ർ, വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​ മ​റൈ​ൻ ആം​ബു​ല​ൻ​സും മ​റ്റു ജി​ല്ല​ക​ളി​ൽ ഏ​ഴു​ ബോ​ട്ടു​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പ​രി​ശീ​ല​നം സി​ദ്ധി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സീ ​റെസ്ക്യൂ സ്ക്വാ​ഡു​ക​ളാ​യി ഫി​ഷ​റീസ് ​സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് നി​യോ​ഗി​ക്കു​ന്നു​ണ്ട്.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​നും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് യ​ഥാ​സ​മ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റേ​റ്റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​സ്റ്റ​ർ ക​ൺ​ട്രോ​ൾ റൂ​മും വി​ഴി​ഞ്ഞം, ബേ​പ്പൂ​ർ, വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ഖ​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ദു​ര​ന്ത​നി​വാ​ര​ണ ഏ​ജ​ൻ​സി​യു​ടെ ഏ​കോ​പ​നം ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​ത്ത 60 മ​ത്സ്യ ഗ്രാ​മ​ങ്ങ​ളി​ൽ 300 യാ​ന​ങ്ങ​ളി​ലാ​യി 900 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ടു ചെ​യ്ത്, അ​വ​ർ​ക്ക് ക​ട​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​വ​ർ​ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. പ​രി​ശീ​ല​നം ന​ൽ​കി​യ 619 തൊ​ഴി​ലാളി​ക​ളി​ൽ 317 പേ​ർ​ക്ക് യൂ​ണി​ഫോം, യാ​ന​ങ്ങ​ളി​ൽ ജി​പി​എ​സ്, ടോ​ർ​ച്ച്, ലൈ​ഫ് ബോ​യ് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.
അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​രി​ശീ​ല​നം സി​ദ്ധി​ച്ചവ​രെ ഹാ​ർ​ബ​റു​ക​ളി​ലും ല​ഭ്യ​മാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.