ചേ​ര്‍​ത്ത​ല നൈ​പു​ണ്യ​യി​ല്‍ ഇ​രു​നൂ​റി​ലേ​റെ ത​രം ഓം​ല​റ്റു​ക​ള്‍
Friday, October 15, 2021 10:31 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ 200 ഓ​ളം വി​വി​ധ​ത​രം ഓം​ല​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്നു. ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് കോ​ള​ജി​ലെ ഹോ​ട്ട​ല്‍​ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ​ത​ര​ത്തി​ലു​ള്ള 200 ഓം​ല​റ്റു​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ കോ​ള​ജി​ലെ റസ്റ്ററന്‍റി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി പ​റ​ഞ്ഞു.​ അ​റേ​ബ്യ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റിക്കാ​ര്‍​ഡ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

വൈ​ദ്യു​തി
മു​ട​ങ്ങും

മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​‌ക‌്ഷ​നി​ലെ മ​ണ്ണ​ഞ്ചേ​രി, സ്കൂ​ൾ ക​വ​ല, കു​ന്ന​പ്പ​ള്ളി, അ​മ്പ​ല​ക്ക​ട​വ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​ള്ള​ക്ക​ട​വ്, പു​ത്ത​ൻപ​റ​മ്പ്, അ​ടി​വാ​രം, അ​ടി​വാ​രം സൗ​ത്ത് ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​ക​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും കൈ​ര​ളി, മാ​വി​ൻ ചു​വ​ട്, കാ​ർ​മ​ൽ ജം​ഗ്ഷ​ൻ, ക​ണി​യാ​കു​ളം ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​ക​ളി​ൽ രാ​വി​ലെ എ​ട്ടുമു​ത​ൽ ഉ​ച്ച‌‌​യ്ക്ക് ര​ണ്ടുവ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന്നാ​ർ: മു​ട്ടേ​ൽ, തോ​പ്പി​ൽ ച​ന്ത, മു​ട്ടാ​റ്റി​ൻ​ക​ര, തോ​പ്പി​ൽ മാ​ർ​ക്ക​റ്റ് ജോ​സ്കോ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ആ​മ​യി​ട, അ​പ്പ​ക്ക​ൽ, അ​പ്പ​ക്ക​ൽ നോ​ർ​ത്ത്, ആ​ർ​എ​ഫ്-1, ആ​ർ​എ​ഫ് 2, എ​ച്ച്ടി എ​എം​എ​ഫ്, എ​ച്ച്ടി എ​എ​സ്എ, ഐ​ല​ന്‍റ്, ക​ള​പ്പു​ര വെ​സ്റ്റ്, മാ​വേ​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.