അ​സോ​സി​യേ​ഷ​ൻ വേ​ദി​യി​ൽ സ്ഥാ​ന​മേ​റ്റെ​ടു​ത്ത പ്ര​ഥ​മ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത
Friday, October 15, 2021 10:31 PM IST
പ​രു​മ​ല: മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ വേ​ദി​യി​ൽ ത​ന്നെ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി ഏ​റ്റെ​ടു​ക്കാ​ൻ ഡോ.​ മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സി​നാ​യി. മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് എ​ന്ന പേ​രി​ൽ സ്ഥാ​ന​മേ​റ്റെ​ടു​ത്തെ​ങ്കി​ലും പി​റ്റേ​ന്നു കാ​തോ​ലി​ക്ക​യാ​യി വാ​ഴി​ക്ക​പ്പെ​ട്ട​തോ​ടെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തും അ​ദ്ദേ​ഹം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും.

പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക കാ​ലം​ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​ണ്ടാ​യ സ്ഥാ​ന​ത്താ​ണ് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​നം ത​ൽ​സ​മ​യം ത​ന്നെ ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സീ​നി​യ​ർ മെ​ത്രാ​പ്പോ​ലീ​ത്താ കു​റി​യാ​ക്കോ​സ് മാ​ർ ക്ലീ​മിസ് പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന് സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. എം.​ഒ. ജോ​ണ്‍, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ഭി​ന​വ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യെ യോ​ഗാ​ധ്യ​ക്ഷ​ന്‍റെ ഇ​രി​പ്പി​ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് ആ​ന​യി​ച്ചു. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ്, സ​ഖ​റി​യാ മാ​ർ അ​ന്തോ​ണി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ്, ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എന്നിവർ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്ഥാ​ന ചി​ഹ്ന​ങ്ങ​ൾ ഓ​രോ​ന്നാ​യി ധ​രി​പ്പി​ച്ചു. മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്ഥാ​ന ചി​ഹ്ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ച് ഫാ.​ഡോ. എം.​ഒ. ജോ​ണ്‍ വി​ശ​ദീ​ക​രി​ച്ചു. അം​ശ​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത അം​ശ​വ​ടി​യും സ്ലീ​ബാ​യും കൈ​ക​ളി​ലേ​ന്തി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളെ വാ​ഴ്‌വ് ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു.

57-ാമ​ത് മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗ​മാ​ണ് പ​രു​മ​ല​യി​ൽ ന​ട​ന്ന​ത്. മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​നു പ​രു​മ​ല വേ​ദി​യാ​കു​ന്ന​ത് 11-ാമ​തു ത​വ​ണ​യു​മാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ, എ​ല്ലാ പ​ള്ളി പ്ര​തി​പു​രു​ഷന്മാ​ർ​ക്കും ഒ​രേ സ്ഥ​ല​ത്ത് ഒ​രേസ​മ​യം ഒ​ത്തു​ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, മെ​ത്രാ​സ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ളത​ല​ത്തി​ൽ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്കി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 30 മെ​ത്രാ​സ​ന​ങ്ങ​ളെ​യും 1590 ഇ​ട​വകക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് 3091 അം​ഗ​ങ്ങ​ൾ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി അ​സോ​സി​യേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് പ​രു​മ​ല​യി​ൽ സ​മ്മേ​ളി​ച്ച​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ പ​റ​ഞ്ഞു. ഫാ.​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.