കെ-​റെ​യി​ലി​നെ​തി​രേ രാ​പക​ൽ സ​മ​രം
Friday, October 15, 2021 10:31 PM IST
ചെ​ങ്ങ​ന്നൂ​ർ: പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മം ന​ട​ത്തു​ന്ന കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, മ​ത-​സാ​മു​ദാ​യി​ക പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, ഉ​ള്‍​പ്പെടെ​യു​ള്ള​വ​രു​ടെ സം​യു​ക്ത പ്ര​ക്ഷോ​ഭം ഇ​ന്നു രാ​വി​ലെ 10ന് ​നൂ​റ​നാ​ട് ജം​ഗ്ഷ​നി​ല്‍. 48 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന പ്ര​ക്ഷോ​ഭം രാ​പക​ല്‍ സ​മ​ര​മാ​യി മാ​റു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​പക​ല്‍ പ്ര​ക്ഷോ​ഭം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍, കെ.​പിസിസി പ്ര​സി​ഡ​ന്‍റ് കെ. സു​ധാ​ക​ര​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, യുഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ ഹ​സ​ന്‍, കെപിസിസി പ്ര​ചാ​ര​ണ വി​ഭാ​ഗം ത​ല​വ​ന്‍ കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി, മു​ന്‍ മ​ന്ത്രി​മാ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക നേ​താ​ക്ക​ന്മാ​ര്‍ തു‌​ട​ങ്ങി​യ​വ​ര്‍ രാ​പക​ല്‍ സ​മ​ര​പ​ന്ത​ലി​ല്‍ എ​ത്തി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ര്‍​പ്പി​ക്കും. രാ​വി​ലെ 10ന് ​സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആളുകള്‍ പ​ങ്കെ​ടു​ക്കും.
പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ക്കാ​ര്‍ കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്നു കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി കേ​ര​ള​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ക്കും. വ​ന്‍ പാ​രി​സ്ഥി​ക പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും 25000ല​ധി​കം കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച് 64,000 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​മെ​ന്ന് എം​പി പ​റ​ഞ്ഞു.
മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി മൂ​ലം നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് വ​ഴി​യാ​ധാ​ര​മാ​കു​ന്ന​ത്. അ​മ്പ​ല​ങ്ങ​ള്‍, പ​ള്ളി​ക​ള്‍, മ​സ്ജി​ദു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ്കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍​പ്പെടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തും. ജ​ന​രോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി​യി​ല്‍നി​ന്നു പി​ന്മാ​റു​ന്ന​തി​നു പ​ക​രം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്. കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ​തി​രേ ബ​ഹു​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​നു​ള്ള കെ-​റെ​യി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന് നൂ​റ​നാ​ട്ട് ന​ട​ക്കു​ന്ന രാ​പക​ല്‍ സ​മ​രം തു​ട​ക്ക​മാ​കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.