ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്
Saturday, October 16, 2021 9:50 PM IST
മ​ങ്കൊ​മ്പ് : തു​ട​ർ​ച്ച​യാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം പു​റം​ബ​ണ്ട് മ​ട​വീ​ണ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു കൃ​ഷി ഇ​റ​ക്കാ​ൻ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് കോ​യി​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.
ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വ​ട​ക്കേ​ത്തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ത്തി​ൽ മ​ട വീ​ണ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പാ​ട​ശേ​ഖ​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ട​വീ​ഴ്ച​യും, കൃ​ഷി നാ​ശ​ന​ഷ്ടം കൂ​ടു​ത​ൽ സം​ഭ​വി​ക്കു​മെ​ന്ന​തി​നാ​ൽ കൃ​ഷി മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.