കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉയ​രു​ന്നു
Saturday, October 16, 2021 9:52 PM IST
മ​ങ്കൊ​മ്പ്/​എ​ട​ത്വ: ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ വെ​ള്ളം വീ​ണ്ടും ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യു​ള്ള സ​മ​​യ​ത്ത് ഒ​ര​ടി​യോ​ള​മാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഏ​റ്റത്തെത്തു​ട​ർ​ന്ന് ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പു താ​ഴ്ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യെ​ത്തി​യ​ത്. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ കു​ട്ട​നാ​ട്ടി​ൽ കി​ഴ​ക്ക​ൻ വെ​ള്ളം എ​ത്തി​യി​രു​ന്നി​ല്ല. നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ൽ പെ​യ്ത മ​ഴ​യു​ടെ വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ജ​ല​നി​ര​പ്പു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ഴ​യ്‌​ക്കൊ​പ്പം ഇ​ട​യ്ക്കി​ടെ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും ശ​ക്തി​പ്രാ​പി​ക്കു​ന്നു​ണ്ട്. ഇ​ന്നു വൈ​കു​വോ​ളം മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പെ​ന്ന​തി​നാ​ൽ ആ​ശ​ങ്ക ഏ​റി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ മ​ണി​ക്കൂ​റി​ല്‍ 115.6 മി​ല്ലിമീ​റ്റ​ര്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ക്കി ഡാം ​തു​റ​ന്നി​ല്ലെ​ങ്കി​ലും ഉ​രു​ൾ പൊ​ട്ടി​യു​ള്ള ജ​ല​പ്ര​വാ​ഹ​വും ന​ദി​ക​ളി​ല്‍ കൂ​ടി​യി​ട്ടു​ണ്ട്. പ​മ്പ​യി​ലും, മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പും ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു.

പു​ഞ്ച​കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ ക​ടു​ത്ത മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെത്തു​ട​ർ​ന്ന് മ​ട​വീ​ഴ്ച​യൊ​ഴി​വാ​ക്കാ​ൻ വെ​ള്ളം വ​റ്റി​ച്ച പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും തൂ​മ്പു തു​റ​ന്നു വെ​ള്ളം ക​യ​റ്റി​യി​രു​ന്നു. പു​റ​മെ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്കാ​നാ​കാ​ത്ത ദു​ർ​ബ​ല​മാ​യ പു​റം​ബ​ണ്ടു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ജ​ല​നി​ര​പ്പ് അ​തി​തീ​വ്ര​മാ​യി ഉ​യ​ർ​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ൽ ഗ​താ​ഗ​തം നി​ല​ച്ചി​ട്ടി​ല്ല. വെ​ള്ളം വ​റ്റി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത​ത്. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന പെ​രു​മ​ഴ​യും, പ്ര​ള​യ​വും കു​ട്ട​നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

2018 ലേ​തി​നേ​ക്കാ​ൾ ക​ന​ത്ത മ​ഴ​യാ​ണ് അ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന വാ​ർ​ത്ത​ക​ൾ കു​ട്ട​നാ​ട്ടി​ൽ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​വെ​ള്ളം കു​ട്ട​നാ​ട്ടി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തേ​ണ്ട​ത്. ഇ​തു​വ​രെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​ള​യം 2018 ലേ​തി​നു സ​മാ​ന​മോ, അ​തി​ല​ധി​ക​മോ ആ​കു​മെ​ന്നാ​ണ്.

താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ കു​ട്ട​നാ​ടി​നു ഇ​തു താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​ണ്. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തു​മൂ​ലം 2018 ലേ​തു പോ​ലെ​യു​ള്ള ഒ​രു പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ടി​യ​ന്ത​ര​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.