ജി​ല്ല​യി​ൽ ര​ണ്ടു​ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു
Saturday, October 16, 2021 9:52 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ ര​ണ്ടു​ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും പ​ത്തു​ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 36 കു​ടും​ബ​ങ്ങ​ളി​ലെ 116 പേ​രാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. തീ​ര​ത്ത് ക​ട​ൽ​ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്.

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലെ 40 ഷ​ട്ട​റു​ക​ളി​ൽ 35എ​ണ്ണ​വും ഉ​യ​ർ​ത്തി​യെ​ങ്കി​ലും ലീ​ഡിം​ഗ് ചാ​ന​ലി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്കു കു​റ​വാ​യ​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി താ​ഴ്ന്നി​ട്ടി​ല്ല. വാ​ണിം​ഗ് വാ​ട്ട​ർ ലെ​വ​ലി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ജ​ല​നി​ര​പ്പ്. വേ​ലി​യേ​റ്റ​ത്തി​ൽ പൊ​ഴി​മു​ഖ​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ ഹി​റ്റാ​ച്ചി​യും ജെ​സി​ബി​യും ഉ​പ​യോ​ഗി​ച്ചു നീ​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ശേ​ഷി​ച്ച അ​ഞ്ചു​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ക​ൾ വി​ല​യി​രു​ത്തി ഏ​തു സാ​ഹ​ച​ര്യവും നേ​രി​ടാ​ൻ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി.

ചേ​ർ​ത്ത​ല, മാ​വേ​ലി​ക്ക​ര, അ​മ്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി, കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ലാ​യി. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു വൈ​ദ്യു​തബ​ന്ധം ത​ക​രാ​റി​ലാ​യി. ര​ണ്ടാം കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പാ​തി​വ​ഴി​യി​ലാ​യി. 8453.7 ഹെ​ക​ട​ർ ഭാ​ഗ​ത്ത് വി​ള​വ് ഇ​റ​ക്കി​യ​തി​ൽ 687 ഹെ​ക്ട​റിൽ മാ​ത്ര​മാ​ണ് വി​ള​വെ​ടു​പ്പു പൂ​ർത്തി​ക​രി​ച്ച​ത്. വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​യ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ നി​ലം പൊ​ത്തി. ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.