പ്രള‍യക്കെടുതിയിൽ വീ​ട്ടി​ൽനി​ന്നു മാ​റു​ന്ന​തു മു​ത​ലാ​ക്കി മോ​ഷ​ണ​വും
Wednesday, October 20, 2021 10:24 PM IST
മ​ങ്കൊ​മ്പ്: പ്ര​ള​ക്കെ​ടു​തി​യിൽ വ​ല​യു​ന്ന കു​ട്ട​നാ​ട്ടി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു നി​ന്നു ആ​ളു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റി​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​ത്. ആ​ക്രി പെ​റു​ക്കാ​നെ​ത്തു​ന്ന​വ​ർ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​ന്നു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.
കാ​വാ​ലം പ​ഞ്ചാ​യ​ത്ത് 11 -ാം വാ​ർ​ഡി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ചി​ല​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.
ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നു മോ​ട്ടോ​ർ ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗ​ത്തു പൊ​തി​യാ​നു​പ​യോ​ഗി​ക്കു​ന്ന ചെ​മ്പു ത​കി​ടു​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​രാ​തി. ആ​ളി​ല്ലാ​ത്ത സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നു പാ​ത്ര​ങ്ങ​ളും മ​റ്റും ന​ഷ്ട​മാ​യ​താ​യി പ​റ​യു​ന്നു.