മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​തം ന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, October 20, 2021 10:24 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പെ​ൻ​ഷ​നാ​കു​ന്പോ​ൾ ക്ഷേ​മ​നി​ധി വി​ഹി​തം തി​രി​കെ ന​ല്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ക​ത്തോ​ലി​ക്ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ. എ​ൻ​ജി​നു​ക​ൾ​ക്കു പെ​ർ​മി​റ്റ് ന​ല്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​സം​ഘ​ത്തി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അ​ർ​ഹ​രാ​യ​വ​രെ ഒ​ഴി​വാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ എം. ​പു​ന്ന​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജാ​ക്സ​ൺ ആ​റാ​ട്ടു​കു​ള​ങ്ങ​റ, ത​ങ്ക​ച്ച​ൻ വ​ട്ട​ത്തി​ൽ, കു​ഞ്ഞു​മോ​ൻ ത​യ്യി​ൽ, മ​നോ​ജ് ആ​ഞ്ഞി​ലി​പ്പ​റ​ന്പി​ൽ, ബാ​ബു പൊ​ള്ളേ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.