ക്യാ​ന്പു​ക​ളി​ൽനി​ന്ന് ആ​ളു​ക​ളെ ഉ​ട​ൻ തി​രി​ച്ച​യയ്​ക്കി​ല്ല
Friday, October 22, 2021 1:05 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്നു​ള്ള മു​ന്ന​റി​യി​പ്പു നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​രി​ലെ ദു​ര​ന്ത​നി​വാ​ര​ണ, ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പു നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക്യ​മ്പു​ക​ളി​ല്‍ നി​ന്നു ആ​ളു​ക​ളെ ഉ​ട​ന്‍ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
24നു ​ശേ​ഷം കാ​ലാ​വ​സ്ഥ വി​ല​യി​രു​ത്തി ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍, ആ​ര്‍​ഡി​ഒ​ടി ആ​നി ജോ​ര്‍​ജ്, ത​ഹ​സി​ല്‍​ദാ​ര്‍ എം. ​ബി​ജു​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു