ജ​ന​സ​ഭ​ പ​രാ​തി​പ​രി​ഹാ​ര പ​രി​പാ​ടി
Friday, October 22, 2021 1:07 AM IST
അ​ന്പ​ല​പ്പു​ഴ:​ മ​ണ്ഡ​ല​ത്തി​ൽ ജ​ന​സ​ഭ​ പ​രാ​തി​പ​രി​ഹാ​ര പ​രി​പാ​ടി​ക്ക് ഇന്നു തു​ട​ക്ക​മാ​കു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​ച്ച്. സ​ലാം എംഎ​ൽഎ ​നേ​രി​ട്ട് കേ​ട്ട് പ​രി​ഹാ​രം കാ​ണു​ം. ജ​ന​സ​ഭ​ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇന്ന് 9.30ന് ​ആ​രം​ഭി​ച്ച് 12ന് ​സ​മാ​പി​ക്കും. മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ 27 വാ​ർ​ഡു​ക​ൾ, 5 പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന ക്ര​മ​ത്തി​ൽ എം​എ​ൽ​എ നേ​രി​ട്ടെ​ത്തി ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും വി​ക​സ​ന നി​ർ​ദേശ​ങ്ങ​ളും സ്വീ​ക​രി​ക്കും.