പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണവും ബോ​ധ​വ​ത്്ക​ര​ണ സെ​മി​നാ​റും
Friday, October 22, 2021 1:08 AM IST
അ​ന്പ​ല​പ്പു​ഴ:​ ലോ​ക പ​ക്ഷാ​ഘാ​ത ദി​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ഗ​വ​. റ്റി.​ഡി.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്കര​ണ സെ​മി​നാ​റും 28 ന് ​മെ​ഡി​സി​ൻ ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​എ.​എം.​ ആ​രി​ഫ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. മെ​ഡി​ക്ക​ൽ കോളജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ ശ​ശി​ക​ല അ​ധ്യക്ഷ​ത വ​ഹി​ക്കും. സൂപ്ര​ണ്ട് ഡോ. ​സ​ജീ​വ് ജോ​ർ​ജ്, ന്യൂ​റോ മെ​ഡി​സി​ൻ ത​ല​വ​ൻ ഡോ.​ സി.​വി.​ ഷാ​ജി, മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ​ഡോ.​ ബി.​ പ​ദ്മ​കു​മാ​ർ ന​ഴ്സി​ംഗ് കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ജൂ​ലി ജോ​സ​ഫ്, സൂ​പ്ര​ണ്ട് രേ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ന്യൂ​റോളജി വി​ദ​ഗ്ധരാ​യ ഡോ.​ അ​നി​ൽ​കു​മാ​ർ ശി​വ​ൻ, ഡോ.​ എ​സ്.​ആ​ർ.​ പ്ര​ശാ​ന്ത്, ഡോ. ​നി​ഖി​ൽ ഗ്ലാഡ്സ​ണ്‍ എ​ന്നി​വ​ർ ക്ലാസു​ക​ൾ ന​യി​ക്കും.