പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം പ​മ്പു​ചെ​യ്ത് ഒ​ഴി​വാ​ക്ക​ണം
Friday, October 22, 2021 10:33 PM IST
ആ​ല​പ്പു​ഴ: കു​ത്തി​യ​തോ​ട്, തു​റ​വൂ​ര്‍, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന വെ​ള്ളം പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​മ്പു ചെ​യ്ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​താ​തു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കാ​ണ് ചു​മ​ത​ല.
വീ​ഴ്ച വ​രു​ത്തു​ന്ന സ​മി​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​മി​തി​ക​ള്‍ ഇ​തു നേ​രി​ട്ട് വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​ഞ്ഞി​ല്ലെ​ങ്കി​ല്‍ വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന​തി​നു ചെ​ല​വാ​കു​ന്ന തു​ക സ​മി​തി​ക​ളി​ല്‍​നി​ന്നും ഈ​ടാ​ക്കു​മെ​ന്ന് പ്ര​ിന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. തു​റ​വൂ​ര്‍ ക​രി​നി​ല​വി​ക​സ​ന ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ലു​ള്ള പൊ​ക്കാ​ളി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി വെ​ള്ളം വ​റ്റി​ക്കു​ക​യും നെ​ല്‍​കൃ​ഷി​ക്കു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കൃ​ഷി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ളും സം​യു​ക്ത​മാ​യി ഇ​തു ന​ട​പ്പാ​ക്കും.
നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം 2006നു ​വി​രു​ദ്ധ​മാ​യി മ​ത്സ്യ​ക്കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി നെ​ല്‍​വ​യ​ല്‍ പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ പാ​ടി​ല്ല. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ഓ​രു​മു​ട്ടു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ര്‍, സ്ലൂ​യി​സു​ക​ള്‍ എ​ന്നി​വ​യു​ടെ റെ​ഗു​ലേ​ഷ​ന്‍ ജോ​ലി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും നി​ര്‍​വ​ഹി​ക്കും. ശാ​സ്ത്രീ​യ​മാ​യ നെ​ല്‍​കൃ​ഷി യ​ഥാ​സ​മ​യം ന​ട​പ്പാ​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കു മ​റ്റു കാ​ര്‍​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.