ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ം: സ​മ​ഗ്ര മാ​സ്റ്റ​ർ​പ്ലാ​ൻ വേ​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ
Friday, October 22, 2021 10:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ആ​ല​പ്പു​ഴ ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് സ​മ​ഗ്ര മാ​സ്റ്റ​ർ​പ്ലാ​ൻ വേ​ണ​മെ​ന്ന് ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​നും എ​ച്ച്. സ​ലാ​മും പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ബീ​ച്ചി​ലെ കോ​വി​ഡ​ന​ന്ത​ര വി​നോ​ദ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ആ​ല​പ്പു​ഴ ബീ​ച്ച്. ഹൗ​സ്ബോ​ട്ട് മേ​ഖ​ല​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ബീ​ച്ചി​ലേ​ക്കുകൂ​ടി എ​ത്തു​ന്നു​ണ്ട്. ബാ​ക്കി​യു​ള്ള സ​ഞ്ചാ​രി​ക​ളെകൂ​ടി ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി വ​ർ​ധി​പ്പി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ തേ​ടി​യെ​ത്തു​ന്ന ത​ര​ത്തി​ൽ ബീ​ച്ചി​നെ മാ​റ്റേ​ണ്ട​തു​ണ്ട​ന്നും ഇ​തി​നാ​യി സ​മ​ഗ്ര​മാ​യ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞു.
വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യാ​രാ​ജ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ പോ​ർ​ട്ട് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​സി​രീ​സ് ഹെ​റി​റ്റേ​ജ് പ്രോ​ജ​ക്ട്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എം. നൗ​ഷാ​ദ്, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ജു വ​ർ​ഗീ​സ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എം. ​മാ​ലി​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.