പ്രളയം വഴിമുടക്കി; കി​ട​പ്പു​രോ​ഗി​യു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​നുള്ള ശ്ര​മം പരാജയപ്പെട്ടു
Friday, October 22, 2021 10:36 PM IST
എ​ട​ത്വ: പാ​ലി​യേ​റ്റീ​വ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും, ഫ​യ​ര്‍​ഫോ​ഴ്‌​സും കി​ണ​ഞ്ഞു ശ്ര​മി​ച്ചി​ട്ടും കി​ട​പ്പു​രോ​ഗി​യു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ കാ​രി​ക്കു​ഴി മ​ണ​ക്ക​ളം നൈ​നാ​ന്‍ (74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​നാ​ളാ​യി നൈ​നാ​ന്‍ കി​ട​പ്പി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ല​വ​ടി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യെ​ങ്കി​ലും വീ​ട്ടി​ല്‍ എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.
അ​ര​യോ​ളം വെ​ള്ള​ത്തി​ല്‍ നീ​ന്തി​വേ​ണം നൈ​നാ​ന്‍റെ വീ​ട്ടി​ല്‍ എ​ത്താ​ന്‍. ബ്ലോ​ക്ക് മെ​മ്പ​ര്‍ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് ത​ക​ഴി ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു. അ​ടി​യ​ന്തര ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും വൈ​കു​ന്നേ​രം 6.30 ഓ​ടെ നൈ​നാ​ന്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം നൈ​നാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​നും ക​ഴി​ഞ്ഞി​ല്ല. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: റേ​ച്ച​ല്‍. മ​ക്ക​ള്‍: കൊ​ച്ചു​മോ​ള്‍, പ്രീ​തി, പ​രേ​ത​നാ​യ പ്രി​യ​ന്‍. മ​രു​മ​ക്ക​ള്‍: മു​ത്തു, ബി​ജു, ജ​സി