അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്നു
Friday, October 22, 2021 10:36 PM IST
മാ​വേ​ലി​ക്ക​ര: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും സ​മീ​പ പു​ഞ്ച​ക​ളി​ലും ജ​ല​നി​ര​പ്പു താ​ഴ്ന്നുതു​ട​ങ്ങി. അ​തേ​സ​മ​യം ക്യാ​മ്പു​ക​ൾ 26 എ​ണ്ണ​വും തു​ട​രു​ന്നു​ണ്ട്. ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. വ്യാ​ഴാ​ഴ്ച​ത്തെ ക​ണ​ക്കു പ്ര​കാ​രം 844 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 2544 പേ​ർ ക്യാ​മ്പു​ക​ളി​ൽ തു​ട​രു​ക​യാ​ണ്.
കൃ​ഷി​നാ​ശ​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഏ​റ്റ​വു​മേ​റെ കൃ​ഷി ന​ശി​ച്ച വെ​ട്ടി​യാ​ർ ത​ഴ​ക്ക​ര മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശ​നം ന​ട​ന്ന​ത്. ഇ​പ്പോ​ഴും പ​ല മേ​ഖ​ല​ക​ളും എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത വി​ധം വെ​ള്ള​മാ​ണ്. ചെ​ന്നി​ത്ത​ല, ചെ​ട്ടി​കു​ള​ങ്ങ​ര, ത​ഴ​ക്ക​ര, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും കൃ​ഷി​ഭ​വ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ആ​രം​ഭി​ച്ചു. ഇ​വി​ടെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. 5 കൃ​ഷി​ഭ​വ​നു​ക​ളി​ലാ​യി വ്യാ​ഴാ​ഴ്ച വ​രെ 100 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. 256 ഏ​ക്ക​റി​ലെ കൃ​ഷി ന​ഷ്ട​മാ​ണ് വ്യാ​ഴാ​ഴ്ച വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 3 കോ​ടി 32 ല​ക്ഷ​മാ​ണ് ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന ന​ഷ്ടം.