ബോ​​ട്ട് ജീ​​വ​​ന​​ക്കാ​​ര​​നു മ​​ർ​​ദ​​ന​​മേ​​റ്റ സം​​ഭ​​വം: പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു
Friday, October 22, 2021 10:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ബോ​​ട്ട് ജീ​​വ​​ന​​ക്കാ​​ര​​നെ മ​​ർ​ദി​​ച്ച കേ​​സി​​ലെ പ്ര​​തി​​ക്കാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. കി​​ട​​ങ്ങ​​റ​​യ്ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ബോ​​ട്ടി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ൻ ഹ​​രി​​ലാ​​ലി​​നാ​​ണ് മ​​ർ​ദ​​ന​​മേ​​റ്റ​​ത്. മൂ​​ക്കി​​നു സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഹ​​രി​​ലാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​എ 39 ബോ​​ട്ടി​​ലാ​​ണ് സം​​ഭ​​വം.
തു​​ട​​ർ​​ന്ന് നാ​​ല് ട്രി​​പ്പ് ബോ​​ട്ട് സ​​ർ​​വീ​​സ് മു​​ട​​ങ്ങി. രാ​​ത്രി ഏ​​ഴ് മ​​ണി​​യോ​​ടെ​​യാ​​ണ് സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ യാ​​ത്ര​​ക്കാ​​ര​​ൻ ബോ​​ട്ടി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ച​​ത് ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് അ​​ക്ര​​മ​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. കെ​​സി പാ​​ല​​ത്തി​​നു സ​​മീ​​പം ബോ​​ട്ട് എ​​ത്തി​​യ​​പ്പോ​​ൾ ഇ​​യാ​​ൾ വെ​​ള്ള​​ത്തി​​ൽ ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഹ​​രി​​ലാ​​ൽ കി​​ട​​ങ്ങ​​റ പ്രാ​​ഥ​​മി​​ക കേ​​ന്ദ്ര​​ത്തി​​ലും തു​​ട​​ർ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും ചി​​കി​​ത്സ തേ​​ടി. അ​​ക്ര​​മി​​യെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി. ഹ​​രി​​ലാ​​ലി​​നെ മ​​ർ​​ദി​​ച്ച ആ​​ളു​​ടെ വി​​ലാ​​സ​​വും പ​​രാ​​തി​​യോ​​ടൊ​​പ്പം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.