ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു
Saturday, October 23, 2021 10:05 PM IST
എ​ട​ത്വ: കാ​റി​ലെ​ത്തി​യ​വ​ര്‍ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തു. മി​ത്ര​ക്ക​രി കൈ​ലാ​സം ഗോ​പ​കു​മാ​റി​നെ​യാ​ണ് (53) കാ​റി​ലെ​ത്തി​യ​വ​ര്‍ മ​ര്‍​ദി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​എ​ട​ത്വ അ​മ്പ്ര​മൂ​ല​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. കാ​റി​ലെ​ത്തി​യ​വ​ര്‍ ഗോ​പ​കു​മാ​റി​നോ​ട് റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്നു തി​ര​ക്കി. ഇ​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ കാ​റി​ലെ​ത്തി​യ​വ​ര്‍ അ​ല്പ ദൂ​രം മു​ന്നോ​ട്ടു പോ​യി​ട്ട് തി​രി​കെ വ​ന്നു.
എ​ട​ത്വ ജം​ഗ്ഷ​നി​ലേ​ക്കാ​ണെ​ങ്കി​ല്‍ കാ​റി​ല്‍ ക​യ​റി​യാ​ല്‍ അ​വി​ടെ വി​ടാം എ​ന്ന് പ​റ​ഞ്ഞു. ഗോ​പ​കു​മാ​ര്‍ കാ​റി​ല്‍ ക​യ​റി അ​ന്പ​തു മീ​റ്റ​ര്‍ ദൂ​രെ എ​ത്തി​യ​പ്പോ​ള്‍ വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വ​ച്ച് ഗോ​പ​കു​മാ​റി​നെ പു​റ​ത്തേ​ക്കു വ​ലി​ച്ചി​ട്ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ മ​ർ​ദി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തു. ഗോ​പ​കു​മാ​ര്‍ എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ കാ​റി​ടി​പ്പി​ച്ചു താ​ഴെ​യി​ട്ടു. തു​ട​ര്‍​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രും കാ​റി​ല്‍ ക​യ​റി സ്ഥ​ലം വി​ട്ടു.
ഗോ​പ​കു​മാ​റി​ന്‍റെ കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചു കാ​റി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം എ​ട​ത്വ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രു​ന്നു.