അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​ക​ണം
Sunday, October 24, 2021 10:34 PM IST
ആ​ല​പ്പു​ഴ:​ മൂ​ന്നു ത​വ​ണ​ക​ളാ​യി മാ​സ​പ്പ​കു​തി​യോ​ടെ മാ​ത്രം വേ​ത​ന വി​ത​ര​ണം ന​ട​ത്തു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ച് ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോയീ​സ് ഫെ​ഡ​റേ​ഷ​ൻ(​ഐഎ​ൻടിയുസി) ​ആ​ല​പ്പു​ഴ പ്രോ​ജ​ക്ട് ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്ഷേ​മ​നി​ധി ബോ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ട​ലാ​സി​ല​ല്ലാ​തെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തയാറാ​വാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാറാ​ക്കി അ​തി​ൽനി​ന്നും സ്ഥി​ര​നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ തു​ക വ​ർ​ധിപ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. റീ​സ് പു​ത്ത​ൻവീ​ട് ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.കെ. വി​ജ​യ​കു​മാ​ർ അധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.എ. ഐ​ഡാ​മ്മ, സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം എം. ​ശ്യാ​മ​ളാ​മ്മാ​ൾ, അം​ബി​ക, സു​ജാ​ത, മെ​ഹ​റു​ന്നീ​സ, ഗീ​ത, ഷൈ​ല ഷാ​ജി​ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.