ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, October 25, 2021 9:48 PM IST
മാ​ന്നാ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "ആ​സാ​ദി കാ ​അ​മ്യ​ത് മ​ഹോ​ത്സ​വ്' മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി.18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യി മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ലി​നി ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​-ഓർ​ഡി​നേ​റ്റ​ർ അ​ന​ക്സ് തോ​മ​സ്, മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്വി​സ് മ​ത്സ​ര​ത്തി​ൽ ഇ​ഷ കൃ​ഷ്ണ, ഇ​ൻ​ശാ ഫാ​ത്തി​മ, ഇ​ഷി​ദ ക്യ​ഷ്ണ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ള്‍

ആ​ല​പ്പു​ഴ: കെ​ല്‍​ട്രോ​ണി​ന്‍റെ വ​ഴു​ത​ക്കാ​ട് നോ​ള​ജ് സെ​ന്‍റ​റി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത ഓ​ണ്‍​ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍, ഹൈ​ബ്രി​ഡ് കോ​ഴ്സു​ക​ളി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മ ഇ​ന്‍ മീ​ഡി​യാ ഡി​സൈ​നിം​ഗ് ആ​ൻഡ് ഡി​ജി​റ്റ​ല്‍ ഫി​ലിം മേ​ക്കിം​ഗ്, ഡി​പ്ലോ​മ ഇ​ന്‍ ഹാ​ര്‍​ഡ് വെ​യ​ര്‍ ആ​ന്‍റ് നെ​റ്റ് വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്നോ​ള​ജി, ഡി​പ്ലോ​മ ഇ​ന്‍ ലോ​ജി​സ്റ്റി​ക്സ് ആ​ന്‍​ഡ് സ​പ്ലൈ ചെ​യ്ന്‍ മാ​നേ​ജ്മെ​ന്‍റ്, വെ​ബ് ഡി​സൈ​ന്‍ ആൻഡ് ഡെ​വ​ല​പ്മെ​ന്‍റ്സ് എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ള്‍. അ​ടി​സ്ഥാ​ന യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്, പ്ല​സ് ടൂ, ​ഡി​പ്ലോ​മ, ഡി​ഗ്രി. ksg.keltron.in എ​ന്ന വെ​ബ് സൈ​റ്റി​ല്‍ അ​പേ​ക്ഷ ഫോ​റം ല​ഭി​ക്കും. ഫോ​ണ്‍: 8590605260.