പ്രാ​ർ​ഥ​നാ നാ​മ​ജ​പം ന​ട​ത്തി
Tuesday, October 26, 2021 10:14 PM IST
തു​റ​വൂ​ർ: മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ തി​രു​വു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൻ​പ്ര​കാ​രം രൂ​പീ​കൃ​ത​മാ​യ തി​രു​വു​ത്സ​വ ക​മ്മി​റ്റി​യു​ടെ​യും സ​ബ്ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം നി​ൽ​ക്കു​ന്ന തി​രുവി​താം​കൂ​ർ ദേ​വ​സം ബോ​ർ​ഡി​ന്‍റേ​യും വൈ​ക്കം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​നാ നാ​മ​ജ​പം ന​ട​ത്തി. കൊ​ടി​യേ​റ്റി​നു ഒ​രുദി​വ​സം മാ​ത്ര​മു​ള്ള​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ് അ​ട​ഞ്ഞുകി​ട​ക്കു​ന്ന​താ​യും ഭ​ക്ത​രി​ൽനി​ന്നും സം​ഭാ​വ​ന സ​മാ​ഹ​രി​ക്കേ​ണ്ടു​ന്ന കൂ​പ്പ​ണു​ക​ൾ ഇ​നി​യും ബോ​ർ​ഡ്‌ സീ​ൽ ചെ​യ്‌​തു ത​ന്നി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. ആ​ന​ക​ളെ കെ​ട്ടേ​ണ്ടു​ന്ന സ്ഥ​ല​ങ്ങ​ളോ സൂ​ചി​മു​റി​ക​ളോ വൃ​ത്തി​യാ​ക്കി​യി​ല്ല. ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കൂ​ടി​യെ​ഴു​ന്ന​ള്ള​ത്തു ക്ഷേ​ത്ര സ​മി​തി​ക​ൾ​ക്കു പ​തി​വി​ൻ​പ​ടി നി​ർ​ദേ​ശ​ങ്ങ​ളും യ​ഥാ​സ​മ​യം ന​ല്കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
കോ​ട​തി വി​ധി​പ്ര​കാ​രം രൂ​പീ​കൃ​ത​മാ​യ ക​മ്മി​റ്റി​യെ നോ​ക്കു​ക​ത്തി​യാ​ക്കി ക്ഷേ​ത്രോ​ത്സ​വം നി​ഷ്പ്ര​ഭ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​മു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക്ഷേ​ത്രം പു​റ​മ്പോ​ക്കു സ്ഥ​ല​ങ്ങ​ൾ താ​ത്കാ​ലി​ക ക​ച്ച​വ​ട​ക്കാ​ർ​ക്ക് വാ​ട​ക​യ്ക്കു ന​ൽ​കി​യ വ​ക​യി​ൽ കി​ട്ടി​യ 15 ല​ക്ഷ​ത്തോ​ളം രൂ​പ ഉ​ത്സ​വ ക​മ്മി​റ്റി​ക്കു ന​ൽ​കാ​തെ ദേ​വ​സ്വം ബോ​ർ​ഡ്‌ കൈ​വ​ശ​ത്താ​ക്കി​യെ​ന്ന ആ​ക്ഷേ​പ​വും ഇ​വ​ർ ഉ​ന്ന​യി​ച്ചു. ദേ​വ​സ്വ​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ത്സ​വ​ന​ട​ത്തി​പ്പി​ന് ഹൈ​ക്കോ​ട​തി വി​ധി​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ഭ​ക്ത​ർ ചേ​ർ​ന്ന് തു​ട​ർ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.