ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യു​ണി​യ​ൻ മ​ണ്ഡ​ലം സ​മ്മേ​ള​നം
Tuesday, October 26, 2021 10:14 PM IST
ചേ​ർ​ത്ത​ല: സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പുവ​രു​ത്തി മാ​ത്ര​മേ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് മ​ന്ത്രി പി.​ പ്ര​സാ​ദ്. ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യത്തൊഴി​ലാ​ളി യു​ണി​യ​ൻ (എ​ഐ​റ്റി​യു​സി) ചേ​ർ​ത്ത​ല മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജ​ലാ​ശ​യ​വും ആ​ദി​വാ​സി​ക​ൾ കാ​ടും സം​ര​ക്ഷി​ക്കു​ന്ന​വ​രാ​ണ്. യോ​ഗ​ത്തി​ൽ മ​ന്ത്രി മു​തി​ർ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. കെ.​കെ. സി​ദ്ധാ​ർ​ഥന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. സി​ദ്ധാ​ർ​ഥൻ, ടി.​കെ. ച​ക്ര​പാ​ണി, വി.​സി. മ​ധു, സി.​പി. പ​ത്മ​നാ​ഭ​ൻ, ജോ​യ് സി. ​ക​മ്പ​ക്കാ​ര​ൻ, ജോ​ർ​ജ് കു​ടി​യാം​ശേ​രി​ൽ, സു​ശീ​ല തോ​മ​സ്, എ​സ്. ഷി​ജി, കെ.​പി. പു​ഷ്കര​ൻ, ഷൈ​ബു പെ​രു​വേ​ലി​ൽ, മി​നി രാ​ജേ​ന്ദ്ര​ൻ, സി.​ബി. മോ​ഹ​ൻ​ദാ​സ്, സി.​എ​ഫ്. സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റൈ​നോ​ൾ​ഡ് കൊ​ച്ചീ​ക്കാ​ര​ൻ പ്ര​സി​ഡ​ന്‍റും ജോ​ർ​ജ് കു​ടി​യാം​ശേ​രി​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പ​തി​നൊ​ന്നം​ഗ ക​മ്മ​ിറ്റി​യെ ക​ൺ​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.