വി​പ്ല​വ​സ്മ​ര​ണ​ക​ൾ​ക്കു തി​ര‌​യി​ള​ക്കം തീ​ർ​ത്ത് വ‌​യ​ലാ​ർ സ​മ​ര​ഭൂ​മി വീ​ണ്ടും ചു​വ​ന്നു
Wednesday, October 27, 2021 10:09 PM IST
ചേ​ര്‍​ത്ത​ല/​ആ​ല​പ്പു​ഴ: ര​ക്ത​സാ​ക്ഷി​ക​ളു​ടെ ചു​വ​ന്ന ഓ​ര്‍​മ​ക​ള്‍​ക്കു പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് വ​യ​ലാ​ര്‍. വ​യ​ലാ​ര്‍ സ​മ​ര​ഭൂ​മി​യി​ലെ അ​നു​സ്മ​ര​ണ​ത്തോ​ടെ 75-ാമ​ത് പു​ന്ന​പ്ര വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി​വാ​രാ​ച​ര​ണ​ത്തി​നു സ​മാ​പ​ന​മാ​യി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​വേ​ശ​ത്തി​ര​യാ​യി ആ​യി​ര​ങ്ങ​ള്‍ വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ വ​യ​ലാ​ര്‍ വീ​ണ്ടും ചു​വ​ന്നു. രാ​വി​ലെ മു​ത​ല്‍ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും വ​യ​ലാ​റി​ലേ​ക്കു പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​യാ​ണം തു​ട​ങ്ങി. പ്ര​ക​ട​ന​ങ്ങ​ള്‍​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ക​ട​ന​ങ്ങ​ളാ​യി ത​ന്നെ​യാ​ണ് അ​ണി​ക​ളെ​ത്തി​യ​ത്.

രാ​വി​ലെ പു​ന്ന​പ്ര ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നു ജി. ​സു​ധാ​ക​ര​നും മേ​നാ​ശേ​രി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നു എ​സ്. ബാ​ഹു​ലേ​യ​നും തെ​ളി​ച്ച ദീ​പ​ശി​ഖ നി​ര​വ​ധി അ​ത്‌​ല​റ്റു​ക​ള്‍ കൈ​മാ​റി വ​യ​ലാ​റി​ലെ​ത്തി. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ വാ​രാ​ച​ര​ണ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്.​ശി​വ​പ്ര​സാ​ദ് ദീ​പ​ശി​ഖ​ക​ള്‍ ഏ​റ്റു​വാ​ങ്ങി മ​ണ്ഡ​പ​ത്തി​ല്‍ സ്ഥാ​പി​ച്ചു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍, മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, എ.​എം. ആ​രി​ഫ് എം​പി, ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ, പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, എ​ച്ച്. സ​ലാം എം​എ​ൽ​എ, അ​രു​ണ്‍​കു​മാ​ര്‍, സി.​ബി. ച​ന്ദ്ര​ബാ​ബു, കെ. ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ എ​ത്തി​യി​രു​ന്നു.

പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈ നായി ഉദ്ഘാടനം ചെയ്തു . എൻ.എസ് ശിവപ്രസാദ് അധ്യ ക്ഷനായി. സിപിഎം-സിപിഐ നേതാക്കൾ സംബന്ധിച്ചു.