എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി
Wednesday, October 27, 2021 10:11 PM IST
ഹ​രി​പ്പാ​ട്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി. കാ​ർ​ത്തി​ക​പ്പ​ള്ളി റേ​ഞ്ച് എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അം​ബി​കേ​ശ​ൻ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യ് അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
പ​ല്ല​ന സ്വ​ദേ​ശി​യാ​യ വി​ന​യ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ക​യും ഇ​വി​ടെ​നി​ന്നും അ​ള​വി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സാ​ധാ​ര​ണ ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ഴ​യീടാ​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ വീ​ട്ടി​ൽ മ​ദ്യ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു എ​ന്നു കാ​ണി​ച്ച് വി​ന​യ​കു​മാ​റി​നെ​തി​രേ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പാ​ണ് എ​ക്സൈ​സ് ചു​മ​ത്തി​യ​ത്.
ഇ​തി​നെ​തി​രേ വി​ജ​യ​കു​മാ​ർ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കും, വി​ജി​ല​ൻ​സി​നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ല്പ​ന ന​ട​ത്തി​യി​രു​ന്നി​ല്ല എ​ന്ന​തി​നു തെ​ളി​വാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.