പ​രി​സ്ഥി​തി സ​മ്മേ​ള​നം ന​ട​ത്തി
Wednesday, October 27, 2021 10:11 PM IST
മാ​ന്നാ​ർ: പാ​രി​സ്ഥി​തി​ക നീ​തി പാ​ലി​ക്കാ​തെ​യു​ള്ള വി​ക​സ​നം ആ​പ​ത്താ​ണെ​ന്ന് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത. 119 മ​ത് പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​സ്ഥി​തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല്‍​ക്ക​ട്ടാ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍ ദീ​വ​ന്നാ​സി​യോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു."​കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​വും പാ​രി​സ്ഥി​തി​ക നീ​തി​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​മാ​ത്യു പു​ന്ന​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​കോ​ശി ജോ​ണ്‍ ക​ല​യ​പു​രം, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ.​ എം.സി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.