മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ര്‍​ഗം സം​ര​ക്ഷി​ക്കു​ന്ന​തി​നു മു​ന്‍​ഗ​ണ​ന​: മ​ന്ത്രി
Sunday, November 21, 2021 10:32 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ര്‍​ഗം സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് ഫീ​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ക​ര്‍​മ​സ​ദ​നി​ല്‍ ലോ​ക മ​ത്സ്യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല​സ്രോ​ത​സു​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നു നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മ​ത്സ്യം വ​ള​ര്‍​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തെ​ക്കു​റി​ച്ചും പൊ​തു​സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ല്‍​കേ​ണ്ട​തു​ണ്ട്.
ഇ​ട​നി​ല​ക്കാ​രെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ധ്വാ​ന​ത്തി​നു​ള്ള ഫ​ലം അ​വ​ര്‍​ക്കു​ത​ന്നെ ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും. മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ധ​വ​ക​ള്‍​ക്കു​ള്ള സ​ഹാ​യ​ധ​നം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സി.​പി. കു​ഞ്ഞി​രാ​മ​ന്‍ വി​ത​ര​ണം ചെ​യ്തു. മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ജി. ​രാ​ജ​ദാ​സ്, പി.​എം. മി​നി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ രേ​ണു​ക ദേ​വി, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ഐ. രാ​ജീ​വ്, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ ബി. ​ഷാ​ന​വാ​സ്, സി. ​ഷാം​ജി, ഫാ. ​സേ​വ്യ​ര്‍ കു​ടി​യാം​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഏ​ക​ദി​ന ശി​ല്പ​ശാ​ല​യി​ല്‍ പ​രി​സ്ഥി​തി പ​രി​പാ​ല​ന​വും സു​സ്ഥി​ര മ​ത്സ്യ​ബ​ന്ധ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ മ​ത്സ്യ​ഫെ​ഡ് മു​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​സ​ഫ് മാ​നു​വ​ല്‍ ക്ലാ​സെ​ടു​ത്തു.