കാ​യ​ലി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഞ്ചാം​ദി​നം ക​ണ്ടെ​ത്തി
Saturday, November 27, 2021 10:41 PM IST
ചേ​ർ​ത്ത​ല: ചെ​ങ്ങ​ണ്ട പാ​ല​ത്തി​ൽനി​ന്നു കാ​യ​ലി​ലേ​ക്കു ചാ​ടിയ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഞ്ചാം ദി​വ​സം ക​ണ്ടെ​ത്തി. തു​മ്പോ​ളി പീ​ടി​ക​പ​റ​മ്പി​ൽ ജോ​സ​ഫ് ബാ​ബു​വി​ന്‍റെ മ​ക​ൻ ഡേ​വി​ഡ് ജി​ൻ​സി(24) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തുനി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​ർ വ​ട​ക്ക് പ​ള്ളി​പ്പു​റം പ​ല്ലി​വേ​ലി സ്കൂ​ളി​നു പ​ടി​ഞ്ഞാ​റ് മി​ല്ലു​ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ക​ക്കാ വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​യ​ലി​ന​ടി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
വെ​ള്ളി​യാ​ഴ്ച മു​ത​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ർ ഈ ​സ​മ​യം വി​ള​ക്കു​മ​രം പാ​ല​ത്തി​ന​ടു​ത്ത് ശ​നി​യാ​ഴ്ച​യും തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി ഇ​വ​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ സം​ഘം എ​ത്തി​യാ​ണ് മൃത ദേഹം ക​ര​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ത​ഹ​സി​ൽ​ദാ​ർ ആ​ർ. ഉ​ഷ​യു​ടെ നേ​തൃ​ത്വ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.
എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ഫു​ഡ് ക​മ്പി​നി​യി​ലെ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഡേ​വി​ഡ് ജീ​ൻ​സ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 നാ​ണ് ബൈ​ക്കി​ലെ​ത്തി പാ​ല​ത്തി​ൽ നി​ന്നു താ​ഴേ​ക്കു ചാ​ടി​യ​ത്. ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ, പോ​ലീ​സ് എ​ന്നി​വ​രു​ടെ തെ​ര​ച്ചി​ലി​നു ശേ​ഷ​മാ​ണ് നാ​വി​ക​സേ​നാ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ർ എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. മാ​താ​വ്: ജെ​സി. സ​ഹോ​ദ​രി: ജി​ൻ​സി​യാ ബാ​ബു.