വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന്
Monday, November 29, 2021 10:13 PM IST
മ​ങ്കൊ​മ്പ് : റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള വേ​ത​ന പാ​ക്കേ​ജ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സെ​യി​ൽ​സ്മാ​ൻ​മാ​ർ​ക്കു​ള്ള വേ​ത​നം, കെ​ട്ടി​ട​വാ​ട​ക, വൈ​ദ്യു​ത ചാ​ർ​ജ് എ​ന്നി​വ ന​ൽ​കി ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്നും വ്യാ​പാ​രി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​വി​ശ്വ​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മോ​ഹ​ന​ൻ പി​ള്ള, ജോ​ൺ​സ​ൺ വി​ള​വി​ൽ, ജോ​സ് കാ​വ​നാ​ട്, ജെ.​ശി​ശു​പാ​ല​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ഭ​ര​ണി​ക്കാ​വ്, സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.